കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. യുവതീ പ്രവേശന കാര്യത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ പുനപരിശോധന ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.
Discussion about this post