കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ കോയമ്പത്തൂരിന് സമീപം അവിനാശിയിലുണ്ടായ ബസ് അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിനടുത്ത തിരുപ്പൂരിലുണ്ടായ അപകടത്തില്‍ 18 മലയാളികളടക്കം 19 പേരാണു മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Extremely anguished by the bus accident in Tamil Nadu’s Tiruppur district. In this hour of grief, my thoughts and prayers are with the bereaved families. I hope those who are injured recover at the earliest: PM @narendramodi
— PMO India (@PMOIndia) February 20, 2020
Discussion about this post