ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുഖ്മ ജില്ലയിലെ ടോണ്ടാമാര്ക്ക ഗ്രാമത്തിലാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഡി.ആര്.ജി പട്രോളിംഗ് സംഘം, ചിന്തഗുഫ വനപ്രദേശത്ത് സമീപത്തുകൂടെ പോകുമ്പോള്‍ മറഞ്ഞിരുന്ന് മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. പോലീസുകാര്‍ തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
നാരായണ്‍പൂര്‍ ജില്ലയിലെ, അഭുജ്മദ് പ്രദേശത്താണ് രണ്ടാമത്തെ വെടിവെപ്പുണ്ടായത്. ഡി.ആര്.ജി സ്പെഷല്‍ ടാസ്ക് ഫോഴ്സും ആയി ഉണ്ടായ വെടിവെപ്പില്‍, പിടിച്ചുനില്‍ക്കാനാവാതെ മാവോയിസ്റ്റുകള്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.
കൊല്ലപ്പെട്ട രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post