മുംബൈ: രാമക്ഷേത്ര നിര്‍മാണത്തിനായി പോരാടി മരിച്ചവര്‍ക്ക് സ്മാരകം വേണമെന്ന് ശിവസേന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടുമ്പോഴും പഴയ ചിന്താധാരകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന് ശിവസേന വ്യക്തമാക്കുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ ഇന്നു വന്ന എഡിറ്റോറിയലില്‍ സ്മാരകം പണിയണമെന്ന് ശിവസേന ആവശ്യമുയര്‍ത്തിയിരിക്കുന്നത്.
രാമക്ഷേത്രത്തിനായി നിരവധി പേര് രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നും അമര്‍ ജവാന് ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകള്‍ സ്മാരകത്തില്‍ എഴുതണം. സരയു നദിയുടെ തീരത്താണ് സ്മാരകം ഉയരേണ്ടതെന്നും സാമ്ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവര്‍ത്തിച്ച ശിവസേന ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണമെന്നും പത്രം ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
Discussion about this post