വനിത ടി20 ലോകകപ്പില്‍ ഇന്ത്യക്കു വിജയ തുടക്കം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയക്കെതിരെ 17 റണ്‍സിനാണ് വിജയം നേടിയത്.
133 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയന്‍ ടീമിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നു. 19 റണ്‍ വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് മത്സരത്തിലെ വിജയശില്പി. 19.5 ഓവറില്‍ 115 റണ്‍സിനു എല്ലാവരും പുറത്തായി. അന്പത്തിയൊന്നു റണ്ണുമായി എല്യിസ ഹീലിയാണ് ഓസീസിന്റെ ടോപ്പ് സ്കോറര്‍. ശിഖാ പാണ്ഠേ 3 വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 4.1 ഓവറില്‍ 41 റണ്‍സാണ് ഓപ്പണര്‍മാര്‍ നേടിയത്. 49 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയാണ് ടോപ്പ് സ്കോറര്‍. ഷെഫാലി (29) ജമീമ റോഡ്രിഗസ് (26) എന്നിവരും മികച്ച പ്രകടനം നടത്തി.
Discussion about this post