ബെയ്ജിങ്: ലെബനനിലും ഇസ്രായേലിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചുള്ള മരണങ്ങള് ചൈനയില്‍ തുടരുകയാണ്. രോഗബാധയേറ്റ് ഇതുവരെ 2,345 പേര്‍ക്ക് ജീവന് നഷ്ടമായി.
ഇറാനില്‍ കൊറോണ ബാധിച്ച് രണ്ട് പേര് കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധയേറ്റ് ഇറാനില്‍ മരിച്ചവരുടെ എണ്ണം നാലായി. 18 പേര്‍ക്ക് ഇറാനില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയിലും ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് വടക്കന്‍ നഗരങ്ങളിലെ സ്കൂളുകള്‍, ബാറുകള്‍ മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇറ്റലി അടച്ചുപൂട്ടി.
അതേസമയം കൊറോണ വ്യാപനത്തിന്റെ തോത് ചൈനയില്‍ കുറഞ്ഞിട്ടുണ്ട്. 397 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 889 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
Discussion about this post