വാടക ഗര്‍ഭധാരണത്തിന് പകരം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി. ട്വീറ്ററിലൂടെയാണ് രംഗോലി ഈ കാര്യം പറയുന്നത്.
‘എനിക്കൊരു കുഞ്ഞുണ്ട്. പക്ഷേ ഒരു കുഞ്ഞിനെ കൂടി വേണമെന്നുണ്ട്. അതുകൊണ്ട് ഞാനും ഭര്‍ത്താവും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. സ്വന്തം കുഞ്ഞിനായി വാടക ഗര്‍ഭധാരണത്തിന്റെ സാധ്യതകള്‍ തേടാതെ ദത്തെടുക്കലിന് ദമ്പതികളെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. ഈ ലോകത്ത് ഇതിനകം തന്നെ ജനിച്ച, മാതാപിതാക്കള്‍ക്കായി കൊതിക്കുന്നവര്‍ക്ക് ഒരു കുടുംബത്തെ നല്കാന് നമുക്ക് ശ്രമിക്കാം. എന്റ സഹോദരിയാണ് ഇതിന് എനിക്ക് പ്രചോദനം നല്‍കിയത്. ഞാനും അജയും ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും ചെയ്തു കഴിഞ്ഞു. കങ്കണ അവള്‍ക്ക് ഗംഗ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു കുഞ്ഞിനെ കൂടി കുടുംബത്തിന് നല്കാന് കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ് .’-രംഗോലി ട്വീറ്റ് ചെയ്തു.
Discussion about this post