അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി. ചിത്രം റീലീസായതിന് ശേഷം സുരേഷ് ഗോപിയെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് സമാസൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സുരേഷ് ഗോപി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിന്റെ സ്റ്റില്ലാണ് പുറത്തുവിട്ടിരിക്കുന്നത്. നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ പ്രധാന്യം നല്കുന്ന ചിത്രമാണെന്നാണ് സൂചന.
ഒരു ആശുപത്രിയില്‍ വച്ച് പൊലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണിത്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ സമാനമായ രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തി. ഇത് ലൂസിഫറിന്റെ കോപ്പിയാണെന്ന് സീന്‍ ഒഴിവാക്കണമെന്നും ഒരാള്‍ കമന്റ് ബോക്സില്‍ കുറിച്ചു.
എന്നാല്‍ ഇതിന് മറുപടിയുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തുകയായിരുന്നു. ‘ഒരിക്കലുമല്ല… ഇത് 2001-ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. "KAAVAL ❤️Shooting in progressExclusive clicks by : Mohan Surabhi
Posted by Suresh Gopi on Sunday, February 23, 2020
Discussion about this post