തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച മുക്കാല്‍ കിലോയോളം സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 40 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളായ അഷ്റഫ്, ഷിയാ ബുദീന്‍, അബ്ദുല്‍ മെഹ്റുഫ് എന്നിവര്‍ ജീന്‍സിന്റെ ബട്ടന് പോയന്റിന് പിറകിലും താഴ്ഭാഗത്തെ മടക്കിനിടയിലും അതിവിദഗ്ധമായി അറയുണ്ടാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
മെറ്റല്‍ ഡിറ്റക്ടര്‍ ബീപ് സൗണ്ട് ഉണ്ടായാല്‍ ബട്ടന്റെയോ ഷൂ ലെയസ് ദ്വാരങ്ങളുടേയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം പരീക്ഷിച്ചത്. ദുബായ് – തിരുവനന്തപുരം എമിറേറ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ഇവര്‍ എത്തിയത്.
കൂടാതെ അര ലക്ഷം രൂപ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിലയുള്ള സിഗരറ്റ് ഉള്‍പ്പടെയുള്ളവ മുഹമ്മദ് സമീര്‍ എന്ന യാത്രക്കാരനില്‍ നിന്നും പിടികൂടി. ഉദ്യോഗസ്ഥര്‍ എന്‍.പ്രദീപ്, ഡെപ്യൂട്ടി കമ്മീഷണര്പി.രാമചന്ദ്രന്, സുപ്രണ്ട് മനോജ്.പി, സൂപ്രണ്ട് വിശാഖ്.ഡി, ഇന്‍സ്പെക്ടര്‍ ശ്രീബാബു എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
Discussion about this post