പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന് ബാഗിലുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്കാണ് ഇമാമിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഗുവാഹട്ടി കോടതിയുടേതാണ് ഉത്തരവ്. ഇമാമിന്റെ റിമാന്‍ഡ് കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടികൊണ്ട് പ്രാദേശിക കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഗുവാഹട്ടി കോടതിയുടെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഇമാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡി കാലാവധി നീട്ടിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഇമാമിന്റെ പ്രസംഗത്തില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന് ബാഗിലുണ്ടായ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post