കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുകോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ.) യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 2.8 കിലോ സ്വര്‍ണം കണ്ടെടുത്തത്. ദുബായില്‍ നിന്ന് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടോയ്ലെറ്റില് നിന്നാണ് സ്വര്‍ണക്കട്ടികള്‍ ലഭിച്ചത്. എന്നാല്‍ യാത്രക്കാരനെ പിടികൂടാനായില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
ദുബായില്‍ നിന്ന് എത്തിയ സ്പൈസ് ജെറ്റ് വിമാനം കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘാംഗം കൊച്ചിയില്‍നിന്ന് ഈ വിമാനത്തില്‍ ചെന്നെയിലേക്ക് പോകുന്നതിനായി ആഭ്യന്തര യാത്രക്കാരനായി കയറും. ടോയ്ലറ്റില് നിന്ന് സ്വര്‍ണമെടുത്ത് ചെന്നൈയില്‍ ഇറങ്ങുകയും ചെയ്യും. ആഭ്യന്തര യാത്രക്കാരനായതിനാല്‍ കസ്റ്റംസ് പരിശോധന കൂടാതെ ഇറങ്ങിപ്പോകാനും കഴിയും.
Discussion about this post