ഡല്‍ഹി: രാജ്യത്തെ 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞടുപ്പ് മാര്‍ച്ച് 26 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് . 17 സംസ്ഥാനങ്ങളിലുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്.
മാര്‍ച്ച് 6 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 13 ആയിരിക്കും. വോട്ടെടുപ്പ് മാര്‍ച്ച് 26 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ്. അതേ ദിവസം വൈകുന്നേരം 5 മണിക്ക് തന്നെ വോട്ടുകള്‍ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറി യിച്ചു.
Discussion about this post