ഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനം മികച്ചതായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഗംഭീരമായ രണ്ട് ദിവസങ്ങളാണ് കടന്നു പോയതെന്നും ഇന്ത്യ മഹത്തായ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 പടരുന്നത് സംബന്ധിച്ചും പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
താലിബാനുമായുള്ള അമേരിക്കയുടെ സമാധാന കരാര്‍ സംബന്ധിച്ച് മോദിയുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം അതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. കരാര്‍ നടന്നു കാണാന്‍ ഇന്ത്യ കാത്തിരിക്കുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post