ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. അന്തരിച്ച മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭയോഗം ചേരും.
അതേസമയം, ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. പൊലീസുകാരുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. എഴുപതോളം പേര്‍ക്ക് വെടിയേറ്റു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇരുപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കലാപത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന മെട്രോ സ്റ്റേഷനുകള്‍ തുറന്നു. സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് മുന്നിലും പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Discussion about this post