കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്കുള്ള ധനസഹായം തട്ടിയെടുത്ത സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിനെ പാർട്ടി സസ്പെൻഡ് ചെയ്തു. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്ത സംഭവത്തിലാണ് നടപടി.
പത്തര ലക്ഷം രൂപയാണ് അന്‍വറിന് പ്രളയ ദുരിതാശ്വാസമായി ജില്ലാ ഭരണകൂടം അനുവദിച്ചത്. അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത് ജനുവരി 24നാണ്. ആകെ കിട്ടിയത് 10, 54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. അപ്പോഴാണ് സഹകരണ ബാങ്ക് സെക്രട്ടറിയ്ക്ക് സംശയം തോന്നിയത്. പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്തപ്പോൾ എങ്ങനെയാണ് അന്‍വറിന് പ്രളയ ധനസഹായം കിട്ടുന്നത്. പണം വരുന്നതില്‍ ക്രമക്കേട് തോന്നിയ സഹകരണ ബാങ്ക് ജില്ലാ കളക്ടറെ കണ്ടു കാര്യം തിരക്കിയപ്പോള്‍ പത്ത് ലക്ഷത്തിയമ്പതിനായിരം രൂപയും അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമാവുകയായിരുന്നു.
Discussion about this post