ഡല്‍ഹി: ഡല്‍ഹിയില്‍ മതിയായ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. നിയമം അനുസരിക്കുന്ന പൗരന്മാരെ ആരും ഒരുതരത്തിലും ഉപദ്രവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി പോലീസിന്റെ കഴിവിനേയും ഉദ്ദേശശുദ്ധിയേയും ജനങ്ങള്‍ സംശയിക്കുന്നു. ഇത് പരിഹരിക്കേണ്ടതുണ്ട്. ആളുകള്‍ പോലീസിനെ വിശ്വസിക്കണമെന്നും ഡോവല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കലാപബാധിത പ്രദേശങ്ങള്‍ ചൊവ്വാഴ്ച രാത്രിയില്‍ ഡോവല്‍ സന്ദര്‍ശിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു. സേലാംപുര്, ജഫ്രാബാദ്, മൗജ്പുര്, ഗോകില്പുരി ചൗക്ക് എന്നിവിടങ്ങളിലാണ് ഡോവല്‍ സന്ദര്‍ശനം നടത്തിയത്.
വിവിധ സമുദായനേതാക്കളുമായി ഡോവല്‍ ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഡോവലിന് കേന്ദ്രസര്‍ക്കാര്‍ ചുമതല നല്‍കിയിരുന്നു.
Discussion about this post