രാജ്യദ്രോഹികളായ അഫ്സൽ ഗുരുവിനും യാക്കൂബ് മേമനും വേണ്ടി വാദിച്ചവരൊക്കെയാണ് ഇപ്പോൾ തനിക്കെതിരെ രംഗത്ത് വരുന്നത് എന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ കപിൽ മിശ്രയുടെ പ്രതികരണമാണിത്.
തനിക്കെതിരെ ആസൂത്രിതമായ നടക്കുന്ന വിദ്വേഷ ക്യാമ്പയിനുകളെ തരിമ്പും ഭയമില്ലെന്നും, ബുർഹാൻ വാനിയെ തീവ്രവാദിയായി പരിഗണിക്കാത്ത ഇത്തരക്കാർ, ഉമർ ഖാലിദ്, ഷർജീൽ ഇസ്ലാം എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർ കൂടിയാണ്.പൗരത്വ നിയമ ഭേദഗതി ക്കെതിരെ രംഗത്തുവന്ന ഇവർ ഇപ്പോൾ തന്നെ ഭീകരനെന്ന് വിളിക്കുന്നുവെന്നും കപിൽ മിശ്ര കൂട്ടിച്ചേർത്തു.
Discussion about this post