ചെന്നൈ: മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ എ ടീമിന് തോല്‍വി. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ എ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എടുത്തു. 48.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസിസ് ലക്ഷ്യം കണ്ടു.
ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും പരിക്കേറ്റിട്ടും പോരാട്ടവീര്യം കൈവിടാതിരുന്ന മനീഷ് പാണ്ഡെയുടെയും മികവില്‍ എ ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ മാന്യമായ സ്കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിനെ (5) നഷ്ടമായെങ്കിലും അര്‍ധസെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളും (61) അഭിഷേക് നായരും (32) ചേര്‍ന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നല്‍കിയത്. മൂന്നാമനായി ഇറങ്ങിയ മനീഷ് പാണ്ഡെ മാത്യൂ വെയ്ഡുമായി കൂട്ടിയിടിച്ച് കളംവിട്ട ശേഷമാണ് അഗര്വാള്അഭിഷേക് സഖ്യം ഒന്നിച്ചത്. രണ്ടാം വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒന്നിന് 98 എന്ന ശക്തമായ നിലയില്‍ നിന്നും നാലിന് 115 റണ്‍സെന്ന നിലയിലേക്ക് മധ്യനിര പൊടുന്നനെ തകരുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് 23 റണ്ല് നേടി പുറത്തായി.
പത്തോവറില്‍ 39 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗാര് ആണ് ഇന്ത്യന്‍ മുന്‍നിരയെ വീഴ്ത്തിയത്. ഓസീസിനായി ഗുരീന്ദര്‍ സന്ദു രണ്ടും ജയിംസ് പാറ്റിന്സണ് ഒന്നും വിക്കറ്റ് വീഴ്ത്തി.
Discussion about this post