കൊല്‍ക്കത്ത: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കിയ കേസില്‍ ജെബിഎം ഭീകരസംഘടനയില്‍ ഉള്‍പ്പെട്ട ബംഗ്ലാദേശ് സ്വദേശി കുറ്റക്കാരനെന്ന് കൊല്‍ക്കത്ത കോടതി. കേസുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബംഗ്ലാദേശി സ്വദേശിയായ റഹ്മത്തുല്ല അലിയാസ് സാജിദ്, മുഹമ്മദ് ബുര്‍ഹാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 17 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ശിക്ഷയുടെ കാലാവധി അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍ഐഎയാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Discussion about this post