സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന യുവാവിനെതിരെ കേസെടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസിനെതിരെ വിമർശനവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്ത്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
തന്റെ അഭിപ്രായം പറഞ്ഞതിനാണ് ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ അട്ടപ്പാടിയില്‍ ശ്രീജിത്ത് എന്ന ഒരു ആദിവാസി യുവാവ് സിഎഎക്ക് അനുകൂലമായി നിലപാടെടുത്തതിന്റെ പേരില്‍ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. മാത്രമല്ല അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസുകാരുടെ പണി ഇതാണോ. ഒരാള്‍ നിയമം ലംഘിച്ചാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാം, അത് ഭരണഘടന പോലീസിന് തരുന്ന അധികാരമാണ്. ഭരണഘടന തരുന്ന അധികാരം ഉപയോഗിക്കണം. പക്ഷെ അതിനപ്പുറത്ത് പക്ഷം പിടിച്ചുകൊണ്ട് ഇത്തരത്തില്‍ പോലീസുകാര്‍ പെരുമാറരുത്. അല്ലെങ്കില്‍ പോലീസുകാര്‍ വേറെ വല്ല പണിക്കും പോകണം.’
Discussion about this post