ഹൈദരാബാദ്: മതസൗഹാര്‍ദം തകര്‍ക്കുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചെന്നാരോപിച്ച് സമൂഹമാധ്യമങ്ങള്‍ക്കെതിരേ ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. വാട്ട്സ്ആപ്, ട്വിറ്റര്‍, ടിക് ടോക് എന്നീ സമൂഹമാധ്യമങ്ങള്ക്കെതിരേയാണ് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി.
മാധ്യമപ്രവര്ത്തകന് സില്‍വേരി ശ്രീശൈലം നല്കിയ ഹര്‍ജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post