കൊച്ചി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകർ അറസ്റ്റിൽ. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹി കലാപം ആസൂത്രിതമാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. ആലുവയിലും തിരൂരിലുമാണ് ട്രെയിന്‍ തടയൽ.
9 മണിയോടുകൂടിയാണ് ആലുവയില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. തുടര്‍ന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.
Discussion about this post