മോഹന്‍ലാലും മകൻ പ്രണവ് മോഹന്‍ലാലും ഒരു ഫ്രെയിമില്‍ വരുന്ന പോസ്റ്റർ പുറത്ത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററിലാണ് മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒന്നിച്ച് എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലം പ്രണവ് മോഹന്‍ലാല്‍ ആണ് അവതരിപ്പിക്കുന്നത്. കൊച്ചു കുഞ്ഞാലിയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അമ്പും വില്ലും കയ്യിലേന്തിയ ധീരയോദ്ധാവിന്റെ പോസ്റ്ററിന് ശേഷം വീണ്ടും മോഹന്‍ലാലിനെയും പ്രണവ് മോഹന്‍ലാലിനെയും ഒരു പോസ്റ്ററില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ട പുതിയ പോസ്റ്റർ പ്രേക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്
ലോകവ്യാപകമായി അയ്യായിരത്തോളം തിയേറ്ററുകളിലെത്തുന്ന ചിത്രം മാര്‍ച്ച് 26ന് ആണ് റിലീസ് ചെയ്യുന്നത്.
Discussion about this post