ഡല്‍ഹി: ഇന്ത്യയെ ആക്രമിക്കാന്‍ ഇനി പാക്കിസ്ഥാന് നൂറുവട്ടം ആലോചിക്കണമെന്നും ബാലാകോട്ട് ആക്രമണം പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശമാണെന്നും കേന്ദ്ര പ്രധിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡല്‍ഹിയില്‍, യുദ്ധത്തില്‍ വ്യോമാക്രമണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബാലാകോട്ട് വ്യോമാക്രമണം വെറുമൊരു സൈനികനടപടി മാത്രമല്ല. കഴിഞ്ഞവര്‍ഷം ബാലാകോട്ട് നടന്ന ആക്രമണം അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്കിയ ശക്തമായ ഒരു സന്ദേശം കൂടിയാണ്. രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യ കളത്തിന് പുറത്തിറങ്ങി കളിച്ച കളി, ഇനിയൊരു ഭീകരാക്രമണത്തിന് മുതിരുമ്പോള്‍ നൂറുവട്ടം ചിന്തിക്കാന്‍ പാകിസ്ഥാന് പ്രേരകമാവുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ചെറുക്കാന്‍ മുഖ്യധാരാ രാഷ്ട്രങ്ങളെല്ലാം തന്നെ ഇന്ത്യയോടൊപ്പം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post