കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ ടി.എന്‍ പ്രതാപന് എം.പി. വാര്‍ത്താസമ്മേളനത്തില്‍ ഉയർന്ന ചോദ്യത്തിന് എംപിക്ക് മറുപടി നൽകാനായില്ല.
രാഹുല്‍ ഗാന്ധി എവിടെയാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം എവിടെയാണ് എന്ന് ജനങ്ങള്‍ ചോദ്യമുയര്‍ത്തുന്നതില്‍ ഒരു തെറ്റുമില്ല. ജനം ഇഷ്ടപ്പെടുകയും ഒരുപാട് പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും ടിഎന്‍ പ്രതാപന് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റല്ല, നിര്‍വാഹകസമിതി അംഗം പോലുമല്ല. എന്നാല്‍ രാഹുല്‍ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും എന്ന് തന്നെയാണ് കരുതുന്നതെന്നും എം പി വ്യക്തമാക്കി.
അതേസമയം ഡല്‍ഹി കലാപത്തില്‍ പ്രതിഷേധവുമായെത്തിയ പ്രതിപക്ഷ നേതാക്കളില്‍ എല്ലാവരും തേടിയത് രാഹുല്‍ ഗാന്ധിയെ ആയിരുന്നു.
Discussion about this post