കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേനയാണ് ഏഴിമലയിലെത്തി അന്വേഷണം ആരംഭിച്ചത്. ഡ്രോണ്‍ പറത്തിയതുമായി ബന്ധപ്പെട്ട് നാവിക അക്കാദമി ലെഫ്നന്റ് കേണല്‍ പഞ്ചാല്‍ ബോറയാണ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച പത്ത് മണിയോടെയാണ് അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തിയത് പൊലീസ് അതീവ ഗൗരവമായാണ് കാണുന്നത്.
Discussion about this post