ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നൽകിയ രാജകീയ വരവേല്പ്പിന് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. ഇന്ത്യയിലെ ഗംഭീര സ്വീകരണത്തിന് പ്രധാനമന്ത്രിയോട് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് ട്വിറ്ററിലൂടെ ആണ് നന്ദി പറഞ്ഞിരിക്കുന്നത്
‘എനിക്കും ട്രംപിനും താങ്കളുടെ മനോഹരമായ രാജ്യത്ത് നല്കിയ സ്വീകരണത്തിന് നന്ദി. ഇന്ത്യന്‍ ജനതയും താങ്കളും തന്ന ഊഷ്മളമായ സ്വീകരണം അത്രത്തോളം ഞങ്ങളില്‍ ആനന്ദമുണ്ടാക്കി’-മെലാനിയ ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മെലാനിയ നന്ദി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സര്‍വോദയ സ്കൂള്‍ സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങള്‍ മെലാനിയ ട്വീറ്റ് ചെയ്തിരുന്നു.
‘ഡല്‍ഹിയിലെ സര്‍വോദയ സ്കൂളിലെ മറക്കാനാകാത്ത ഉച്ചനേരം. ചുറ്റും അതുല്യ പ്രതിഭകളായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. ഊഷ്മളമായ സ്വീകരണത്തിന് നന്ദി’- എന്ന് ചിത്രങ്ങള്‍ക്കൊപ്പം മെലാനിയ കുറിച്ചിരുന്നു.
ഈ മാസം 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്.
Thank you @narendramodi for welcoming me and @POTUS to your beautiful country. We were delighted to receive such a warm welcome from you and the people of India! pic.twitter.com/lWyndlcpI7
— Melania Trump 45 Archived (@FLOTUS45) February 28, 2020
Discussion about this post