പെര്‍ത്ത്: ഓസ്ട്രേലിയയിലും കൊറോണ വൈറസ് മൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. പെര്‍ത്തിലാണ് മരണം സ്ഥിരീകരിച്ചത്.
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ആണ്ഡ്രൂ റോബര്‍ട്ട്സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.
സര് ചാള്‍സ് ഗെയ്ഡ്നെര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ എഴുപതിയെട്ടുകാരനാണ് മരിച്ചത്.
കൊറോണ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു ജപ്പാന് തീരത്തു പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്നാണ് ഇയാള്‍ക്കും രോഗം പിടിപെട്ടത്. കൊറോണയെ തുടര്‍ന്നു ഇയാളുടെ ഭാര്യയും ചികിത്സയിലാണെന്നും ആണ്ഡ്രൂ വ്യക്തമാക്കി.
Discussion about this post