ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ നാല് സഹായികള്‍ അറസ്റ്റില്‍. മുസാമില്‍ നബി, ഉമര്‍ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരെയാണ് ഞായറാഴ്ച ബുദ്ഗാം പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുകളും കണ്ടെത്തി.
ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post