കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലാണ് സംഭവം. പള്ളിക്കവല മൂഞ്ഞനാലില്‍ സനലാ(42)ണ് മരിച്ചത്.
ഷെഡ്ഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തില്‍ സനലിന്റെ വീട് തകര്‍ന്ന് പോയിരുന്നു. പ്രളയത്തില്‍ വീട് തകര്‍ന്ന സനലും കുടുംബവും സഹായം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു.
Discussion about this post