കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് വന്ന് പശ്ചിമ ബംഗാളില്‍ താമസിക്കുകയും ഇവിടെ വോട്ടുചെയ്യുകയും ചെയ്യുന്ന എല്ലാവരും ഇന്ത്യന്‍ പൗരന്മാര് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അവര്‍ക്കാര്‍ക്കും പുതിയ പൗരത്വത്തിനായി അപേക്ഷിക്കേണ്ടി വരില്ലെന്നും മമതാ പറയുന്നു.
‘ബംഗ്ലാദേശില്‍ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരും ഇന്ത്യാക്കാരാണ്. അവര്‍ക്ക് പൗരത്വം ലഭിക്കും. നിങ്ങള്‍ ഇനിയും പൗരത്വത്തിന് വേണ്ടി അപേക്ഷിക്കേണ്ടി വരില്ല. നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും തെരഞ്ഞെടുത്തവരാണ്. എന്നിട്ടവര്‍ പറയുന്നു നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലെന്ന്. അവരെ വിശ്വസിക്കരുത്.’, മമത പറയുന്നു. ബംഗാളില്‍ നിന്ന് ഒരു കുടിയേറ്റക്കാരനെ പോലും പൗരത്വത്തിന്റെ പേരില്‍ നാട് കടത്തില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കലാപം ബംഗാളില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
Discussion about this post