സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയുടെ അവതരണത്തിനിടെയാണ് സ്ത്രീധനത്തിനെതിരെ താരം പ്രതികരിച്ചത്. മത്സരാര്‍ത്ഥി സത്രീധനവുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന സാഹചര്യം വിശദമാക്കവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ:
’20 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. അഞ്ചിനെങ്കിലും എനിക്ക് യോഗ്യതയില്ല. അങ്ങനെ ഓരോരുത്തരും സ്വയം അങ്ങ് യോഗ്യത അളന്നാല്‍ എങ്ങനെയാണ് പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ യോഗ്യതയ്ക്ക് വില നിശ്ചയിക്കാന്‍ ബാധ്യസ്ഥരാവുക. തിരിച്ച് പെണ്ണുങ്ങള് ഇനി ആണ്‍തുണ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുവടുറപ്പിച്ചാല്‍ ഈ .’……….’ ആണുങ്ങള് എന്തുചെയ്യും. ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് വരാന്‍ ഉദ്ദേശിക്കുന്ന ചെക്കന്മാര് കൂടി ഈ അച്ഛനെ കണ്ടോളൂ, മനസിലാക്കി കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട, അവര്‍ ഒറ്റയ്ക്ക് ജീവിക്കും. വെരി ബാഡ്. ജീവിതം ദൈവം വിരിച്ചു തരുന്ന പച്ച പരവതാനിയാണ്. അത്രേയുള്ളൂ’.
Discussion about this post