ശ്രീനഗര്‍: കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. ആറ് മാസത്തിലധികമായി തുടരുന്ന നിരോധനമാണ് പിന്‍വലിച്ചത്. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് നടപടി.
2ജി വേഗതയിലാകും കേന്ദ്ര ഭരണപ്രദേശത്തെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇപ്പോള്‍ ലഭ്യമാകുക. എന്നാല്‍, പ്രീ പെയ്ഡ് ഫോണുകളില്‍ ലഭിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഓഗസ്റ്റ് അഞ്ചിനാണ് റദ്ദാക്കിയത്.
Discussion about this post