റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിഎഎഫ് ജവാന് പരിക്കേറ്റു. നാരായണ്‍പൂരിലെ ആംദൈ ഘട്ടി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിഎഎഫ് ജവാന് പരിക്കേറ്റത്.
റായ്പൂരില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള ഛോട്ടെതോംഗര് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പട്രോളിംഗിന് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post