ഡല്‍ഹി: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നിവ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുമായും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ ലയനം പ്രാബല്യത്തില്‍ വരും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.
Discussion about this post