ഡല്‍ഹി: കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി നാല് പേരെ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. അഭിഭാഷകരായ ടി. ആര് രവി, ബെച്ചു കുര്യന് തോമസ്, പി. ഗോപിനാഥ മേനോന്, കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി എം ആര് അനിത എന്നിവരെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചു.
മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ആണ് ടി. ആര്. രവി. സുപ്രീം കോടതി മുന്‍ ജഡ്ജി കെ. ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യന് തോമസ്. മേനോന് ആന്‍ഡ് പൈ അസോസിയേറ്റ്സിന്റെ പാര്‍ട്ണര്‍ ആണ് സീനിയര്‍ അഭിഭാഷകന് കൂടിയായ ഗോപിനാഥ മേനോന്.
നാലുപേരുമായി ജനുവരി 30-ന് കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ, ജസ്റ്റിസുമാരായ എന്‍. വി. രമണ, അരുണ്‍ മിശ്ര എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കൊളീജിയം ഇവരെ ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
Discussion about this post