കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍. ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിനെയും ഭാര്യ ഷിന്റോയെയുമാണ് അറസ്റ്റ് ചെയ്തത്
അതേസമയം, കേസില്‍ പ്രതിയായ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിനെ ഇതുവരെ പൊലീസിന് പിടിക്കാനായിട്ടില്ല.
അറസ്റ്റിലായ നിധിന് പ്രളയ ഫണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ ഭാര്യയായ ഷിന്റോയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുഖ്യ പ്രതിയും കേസില്‍ കഴിഞ്ഞ അറസ്റ്റിലായ വിഷ്ണു പ്രസാദിന്റെ സഹായത്തോടെ നിക്ഷേപിക്കുകയായിരുന്നു. ഷിന്റോയുടെ അക്കൗണ്ട് പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് ഇവര്‍ പണം തട്ടിയെടുത്തതായി മനസിലാക്കി. ഇതോടെയാണ് നിധിന്റേയും ഭാര്യയുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മഹേഷും മറ്റൊരു സിപിഐഎം നേതാവായ അന്‍വറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ ബാങ്കിലും വീട്ടിലുമെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.
Discussion about this post