ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത് പാക് ഭീകരരുടെ ലോഞ്ച് പാഡുകള്‍. പാകിസ്ഥാനെ ഭയപ്പെടുത്തി ഇന്ത്യയുടെ പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരി 25, 26 തീയതികളില്‍ പാക് സൈനിക പോസ്റ്റിനു നേരേ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. കുറച്ച് ദിവസങ്ങളായി പാകിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തിനു മറുപടിയായിട്ടാണ് ഷെല്ലാക്രമണം നടത്തിയതെങ്കിലും നുഴഞ്ഞു കയറ്റത്തിനു തയ്യാറായി നില്ക്കുന്ന ഭീകരരെ ഇല്ലായ്മ ചെയ്യലായിരുന്നു പ്രധാന ലക്ഷ്യം.
കുപ്വാരയ്ക്ക് എതിര്‍വശത്തുള്ള പാക് സൈനിക പോസ്റ്റുകളിലേക്കായിരുന്നു റോക്കറ്റ് ലോഞ്ചറുപയോഗിച്ചുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത ആക്രമണം.
ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടാന്‍ തയ്യാറായി നിന്ന ലോഞ്ച് പാഡുകള്‍ക്ക് നേരേയാണ് ആക്രമണം നടന്നത്. ഇന്ത്യയുടെ സ്വന്തം പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.
തണുപ്പുകാലം കഴിയുന്നതോടെ നുഴഞ്ഞുകയറ്റത്തിനുള്ള ഭീകരരുടെ ശ്രമങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് സൂചന. ഇത് മനസ്സിലാക്കിയാണ് ഇന്ത്യന്‍ സൈന്യം ലോഞ്ച് പാഡുകള്‍ക്ക് നേരേ ആക്രമണം നടത്തിയത്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ 12 റോക്കറ്റുകള്‍ ഒരേസമയം തൊടുത്തുവിടാന്‍ ശേഷിയുള്ളതാണ് പിനാക. നിലവില്‍ 90 കിലോമീറ്ററിലധികം സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ പിനാകയ്ക്ക് സാധിക്കും.
Indian Army sources: Indian Army troops recently used Anti-Tank Guided Missiles&artillery shells to target Pakistan Army positions opposite Kupwara sector (J&K). Indian Army action was in response to frequent ceasefire violations by Pakistan to push infiltrators into J&K.
— ANI (@ANI) March 5, 2020
#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL
— ANI (@ANI) March 5, 2020
Discussion about this post