തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സാങ്കേതിക സർവ്വകലാശാലയിലെ അദാലത്ത് നിയമവിരുദ്ധമെന്ന് ഗവർണർ പറഞ്ഞു. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും അദാലത്ത് സംഘടിപ്പിച്ചത് ക്രമവിരുദ്ധമാണ്. തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
ഫയൽ അദാലത്ത് സംഘടിപ്പിക്കാൻ വ്യവസ്ഥകളില്ലെന്നും ഗവർണർ വ്യക്തമാക്കി. നിയമവിരുദ്ധ നടപടികൾ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി. സർവ്വകലാശാലാ അധികൃതരുടെ വിശദീകരണം കേട്ട ശേഷമാണ് നടപടി.
പരാതിക്കാരിയുടെയും സര്‍വകലാശാല അധികൃതരുടെയും വിശദീകരണം കേട്ടശേഷമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും, അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.. സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post