കാഠ്മണ്ഡു: നേപ്പാള്‍ ജനതയെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇന്നലെയും നേപ്പാള്‍ കേന്ദ്രമായി ഭൂചലനം ഉണ്ടായി. പാകിസ്താനിലും ഉത്തരേന്ത്യയിലും ഇതിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
ഏപ്രിലില്‍ 8500ലേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. 7.8 തീവ്രതയുണ്ടായിരുന്ന ഏപ്രില്‍ 25ലെ ഭൂചലനത്തിന് ശേഷം 4ന് മുകളില്‍ തീവ്രതയുള്ള 376 തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് നാഷണല്‍ സീസ്മോളജിക്കല്‍ സര്‍വ്വേയുടെ കണക്ക്
Discussion about this post