കങ്കര്‍: ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാസേന. ആക്രമണം നടത്താനായി ഭീകരര്‍ സ്ഥാപിച്ച നാല് ഐഇഡി ബോംബുകള്‍ കണ്ടെത്തി സുരക്ഷാ സേന നിര്‍വീര്യമാക്കി. കങ്കര്‍ മേഖലയിലാണ് സംഭവം.
ഉഗ്ര പ്രഹര ശേഷിയുള്ള ഐഇഡി ബോംബുകളാണ് ആക്രമണത്തിന് ലക്ഷ്യമിട്ട് ഭീകരര്‍ സ്ഥാപിച്ചിരുന്നത്. തഡോക്കയിലെ പത്കല്ബേഡ പ്രദേശത്ത് കണ്ടെത്തിയ ഐഇഡി ബോംബുകള്‍ സുരക്ഷാ സേന നിര്‍വീര്യമാക്കിയതായി അഡീഷണല്‍ എസ്പി കിര്‍തന്‍ രാഥോര്‍ പറഞ്ഞു.
സുരക്ഷാ സേന പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്. സമയോചിതമായി ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post