പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധായകനായി എത്തുന്ന പുതിയ ചിത്രമാണ് കര്ണന്. ധനുഷ് ചിത്രത്തിലെ നായകനാകുമ്പോൾ നായികയാവുന്നത് രജീഷ വിജയനാണ്.
രജീഷയുടെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും കര്‍ണനുണ്ട്. ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തിന്റെ പേരും കര്ണന് എന്നു തന്നെയാണ്.
ഇരുവരുടെയും മേക്ക് ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്.
കർണന്റെ ചിത്രീകരണം ജനുവരിയിലാണ് ആരംഭിച്ചത്. നടന് ലാല്‍, യോഗി ബാബു, നടരാജന് സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് അഭിനേതാക്കളാണ്. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് നിര്‍മാണം.
Discussion about this post