ഡല്‍ഹി: വിലക്കു നീക്കാന്‍ ചാനല്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് വിലക്കു പിന്‍വലിച്ചതെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു.
ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്താന്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് രാത്രി തന്നെ മന്ത്രാലയവുമായി ബന്ധപ്പെട്ടു. അവര്‍ അതില്‍ വിജയിച്ചെന്നാണ് കരുതുന്നതെന്നും രാധാകൃഷ്ണന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രാത്രിയായതില്‍ വ്യവസ്ഥ പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമായിരുന്നില്ല. ബന്ധപ്പെട്ട ആളുകളോട് സംസാരിക്കുകയായിരുന്നു. ചാനല്‍ ഇക്കാര്യത്തില്‍ മാപ്പു പറഞ്ഞിട്ടില്ല. കലാപ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിങ് വസ്തുതാപരമായിരുന്നെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ മാപ്പ് പറഞ്ഞു കൊണ്ട് ഏഷ്യാനെറ്റ് അധികൃതര്‍ മാപ്പ് പറഞ്ഞു കൊണ്ട് നല്‍കി കത്തിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. മാപ്പ് പറഞ്ഞിട്ടില്ല എന്നത് നുണയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അവകാശവാദം
Discussion about this post