ഡല്‍ഹി: ഹോക്കി താരം പി ആര് ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്.രോഹിത് ശര്‍മ(ക്രിക്കറ്റ്), എം.ആര്. പൂവമ്മ(അത്ലറ്റിക്സ്), ശരത്(പാരാലിമ്പിക്സ്), മന്‍വീര്‍ ജഹാംഗീര്‍(ബോക്സിങ്), ദീപ കര്‍മാക്കര്‍(ജിംനാസ്റ്റിക്സ്) എന്നിവര്‍ക്കും അര്‍ജുന പുരസ്കാരം ലഭിച്ചു.
ആകെ 17 പേരെയാണ് ഇത്തവണത്തെ അര്‍ജുന പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ് ശ്രീജേഷ്. ഇന്ത്യന്‍ ടീമിലെ ലോകനിലവാരമുള്ള കളിക്കാരന് എന്ന് ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് വിശേഷിപ്പിച്ച കളിക്കാരന്. ലോക നിലവാരമുള്ള പ്രകടനം കൊണ്ട് മലയാളത്തിന്റെ ശ്രീ ഇന്ത്യയെ ഏഷ്യന്‍ ചാംപ്യന്മാരാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്കൂളിലൂടെ വളര്‍ന്ന ശ്രീ, ലോക ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്.മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ബല്‍ജിത് സിങ് പുരസ്കാരത്തിനും ശ്രീജേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകന് ശ്രീജേഷ്.
Discussion about this post