കോഴിക്കോട്: പരിശീലനത്തിനിടയില്‍ എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ചു. പത്തനം തിട്ട സെന്റ് സറ്റീഫന്‍സ് കോളെജ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് ധനുഷ്.പരിശീലനത്തിനിടെ അബദ്ധത്തില്‍ സ്വയം വെടിയേറ്റതാണെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് എരവത്ത്കുന്നില് നടന്ന പരിശീലന ക്യാമ്പിനിടെയാണ് സംഭവം. പരിശീലനം കഴിഞ്ഞശേഷമാണ് ധനുഷിന് വെടിയേറ്റത്. ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
Discussion about this post