ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിലേക്കെന്ന് സൂചന. വൈകുന്നേരം 6 മണിയോടെ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്ന് പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു.
രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സിന്ധ്യ സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് 26ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിന്ധ്യയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മധ്യപ്രദേശില്‍ സിന്ധ്യക്കൊപ്പമുള്ള 17 എം.എല്‍.എമാര്‍ നിലവില്‍ അജ്ഞാത കേന്ദ്രത്തിലാണ്.
Discussion about this post