തായ്ലന്റ്: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളുടെയും വിമാനത്താവളത്തില്‍ യാത്രക്കാരെ കര്‍ശനപരിശോധനകള്‍ക്ക് വിധേയരാക്കുകയാണ്. മണിക്കൂറുകളാണ് യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്.
നീണ്ട വരിയില്‍ ദീര്‍ഘസമയം കാത്ത് നില്‍ക്കേണ്ടി വന്നതിന്റെ അരിശം തീര്‍ക്കാനായി വിമാനത്തിന്റെ സീറ്റിലെത്തിയ ശേഷം അവര്‍ യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും ഇടയില്‍ നിന്ന് ചുമച്ചു. അതോടെ സ്ഥിതി മുഴുവന്‍ മാറിമറിഞ്ഞു. അവര്‍ ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയുടെ കഴുത്തില്‍ പൂട്ടിട്ട് ശാരീരികമായി കീഴ്പ്പെടുത്തി.
സംഭവത്തിനിടയില്‍ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഷാന്‍ഹായ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മെഡിക്കല്‍ സംഘം എത്തിയ ശേഷം മാത്രമാണ് വിമാനത്തിന്റെ വാതിലുകള്‍ തുറന്നതെന്ന് തായ് എയര്‍വേയ്സ് വ്യക്തമാക്കി.
<iframe width=”465″ height=”250″ src=”https://www.youtube.com/embed/b8JWijibKCo” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
Discussion about this post