മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന് ബുദ്ധിയില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ.യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ എതിര്‍ത്തുകൊണ്ടുള്ള സല്മാന് ഖാന്റെ ട്വീറ്റിലാണ് താക്കറെയുടെ പ്രതികരണം.
സല്മാന് പത്രങ്ങള്‍ വായിക്കാറില്ല. അദ്ദേഹത്തിന് നിയമവശങ്ങള്‍ അറിയാത്തതു കൊണ്ടാണ് യാക്കൂബ് മേമനെ അനുകൂലിച്ചതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പലരും കത്ത് നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം സല്‍മാന്‍ഖാന്റെ പിതാവ് ആരണീയവ്യക്തിത്വമാണെന്നും രാജ് താക്കറെ പറഞ്ഞു.
താനെയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു രാജ് താക്കറെ.
Discussion about this post