ടിബിലിസ് : ഗോളടിക്കുന്നതില്‍ ഇരുടീമുകളും മത്സരിച്ച ആവേശം നിറഞ്ഞ യൂവേഫ കപ്പില്‍ ബാര്‍സലോണയ്ക്ക് കിരീടം. മല്‍സരത്തിന്റെ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് സെവിയ്യയെ തകര്‍ത്ത് ബാര്‍സിലോനയ്ക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. മെസ്സി ബാര്‍സയ്ക്കായി മെസി രണ്ട് ഗോള്‍ നേടി.
റാഫിഞ്ഞ (44), ലൂയിസ് സ്വാരസ് (52), പെഡ്രോ എന്നിവരാണ് മറ്റ് ഗോള്‍വേട്ടക്കാര്‍.
എവര്‍ ബനേഗ (3), റേയെസ് (57), ഗമെയ്റോ (72, പെനല്‍റ്റി), കൊനോപ്ല്യാങ്ക എന്നിവരുടെ വകയായിരുന്നു സെവിയ്യയുടെ ഗോളുകള്‍
Discussion about this post