ജ്യോതിരാദിത്യയുടെ ബിജെപിയിൽ ചേരാനുള്ള തീരുമാനം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം സന്തോഷം നല്‍കുന്നുവെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ.
നിറങ്ങളുടെ ഉല്‍സവമായ ഹോളി ഞങ്ങളുടെ കുടുംബത്തില്‍ ഇത്തവണ കൂടുതല്‍ നിറങ്ങള്‍ സമ്മാനിച്ചിരിക്കുന്നു. കുങ്കുമവര്ണ്ണത്തോടാണ് ഞങ്ങളുടെ കുടുംബത്തിന് ഏറെ പ്രിയം. ഇപ്പോള്‍ ഒരാള്‍ കൂടി ഞങ്ങളുടെ കൂടെ കുങ്കുമ വര്‍ണ്ണത്തെ സ്വീകരിച്ചിരിക്കുന്നു. ഇത്തവണത്തെ ഹോളിക്ക് കുടുംബത്തിന് ജ്യോതിരാദിത്യ നല്കിയ സമ്മാനമായി ഈ തീരുമാനത്തെ കാണുന്നു. രാജമാത ഉണ്ടായിരുന്നുവെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുന്നു. അമ്മയുടെ ആഗ്രഹം ഇപ്പോള്‍ മകന്റെ മകനിലൂടെ സാധിച്ചിരിക്കുന്നു എന്നും വസുന്ധര രാജെ ട്വിറ്ററിൽ കുറിച്ചു.
Discussion about this post